സ്വാഗതം

Pages

Tuesday, 26 July 2011

DREAMS

Hold fast to dreams
For, if dreams live
Life is a winged bird
That fly around the word
       Hold fast to dreams
       For, if dreams die
       Life is a night more
       That makes fear
Hold fast to dreams
For, when dreams stay
Life is a green paddy field
Teeming with life
      Hold fast to dreams
      For, when dreams go
      Life goes worse
      Making many probems

Emmanuel Chazhoor (VIII A)

പ്രകൃതി മനോഹരി

പ്രകൃതി നീ എത്ര മനോഹരി
പ്രകാശം നിറഞ്ഞ നിന്‍ മിഴിയില്‍
ഹരിതമാം ലോകം കാണ്മയാല്‍
ഓളങ്ങളില്‍ താളമടിക്കുന്ന കുഞ്ഞരുവികളും
സ്വരമധുരമായ് പാടുന്ന പറവകളും
നിന്‍മേനിയില്‍ മുത്തമിടുന്ന കുളിര്‍ക്കാറ്റും
ആഹാ? കാണ്മാനെന്തു രസം
മുട്ടിട്ടുനില്കുന്ന വര്‍ണ്ണപുഷ്പങ്ങളും
ഹരിതമാം വൃക്ഷ ലതാദികളും
നിത്യവിശുദ്ധമാം കാടുകളും
പരന്നു കിടക്കുന്ന ദാഹനീരും
എല്ലാമെന്‍ അമ്മതന്‍
പൊന്‍ നിധിയാ.
ശ്രുതി. പി.വി. (ഒമ്പത്. ബി)

എന്റെ വിദ്യാലയം


തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലെ പാണ‍ഞ്ചേരി പഞ്ചായത്തിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തൃശ്ശൂര്‍ പട്ടണത്തില്‍നിന്ന് ഏകദേശം 16 K.M അകലെ, തൃശ്ശൂര്‍ - പാലക്കാട് ദേശീയപാതയുടെ സമീപത്തായിട്ടാണ് ഇതിന്റെ സ്ഥാനം. സ്കൂളില്‍നിന്ന് ഏകദേശം 8 K.M അകലെയായിട്ടാണ് പീച്ചിഡാം സ്ഥിതിചെയ്യുന്നത്. പീച്ചി പോലീസ് സ്റ്റേഷന്‍, പാണഞ്ചേരി വില്ലേജ് ഓഫീസ് എന്നിവ ഈ സ്കൂളിന്റെ സമീപത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
കൊച്ചി രാജാവിന്റെ ആശ്രിതനായിരുന്ന ശ്രീ. പൊന്നാനിക്കാരന്‍ കടകശ്ശേരി പടിഞ്ഞാറേപ്പാട്ട് കുഞ്ഞിപ്പണിക്കര്‍ നടത്തിയിരുന്ന Martial Arts School ആയ 'കളരി'യാണ് ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിനു തുടക്കമിട്ടത്. പില്ക്കാലത്ത് കാലഡിയന്‍ സിറിയന്‍ പള്ളിയുടെ ചുറ്റുപാടുകളിലേയ്ക്ക് മാറ്റപ്പെട്ട കളരി പള്ളിസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1909-ല്‍ ഈ സ്കൂളിന് സര്‍ക്കാര്‍ സ്കൂള്‍ എന്ന പദവി ലഭിച്ചു.1089 കുംഭം 15 ന് സര്‍ക്കാര്‍ മലയാളം വിദ്യാലയം എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.1962-63-ല്‍ ഇത് U.P സ്കൂളായി ഉയര്‍ത്തപ്പെട്ടു.

          ജനസംഖ്യാ വര്‍ദ്ധനവിനൊപ്പം വിദ്യാഭ്യാസ അവസരങ്ങളുടെയും ആവശ്യകത ഉയര്‍ന്നു. അങ്ങനെ 1964-65-ല്‍ ഹൈസ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1966-67-ല്‍ആദ്യത്തെ എസ്. എസ്. എല്‍. സി. ബാച്ച് രണ്ട് ഒന്നാം ക്ലാസ്സോടുകൂടി പുറത്തു വന്നു. 1968-ല്‍ G H S ന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ. T.V കൃഷ്ണന്‍മാസ്റ്റര്‍ സ്ഥാനമേറ്റു.അതേ വര്‍ഷം തന്നെ L.P. സ്കൂളും 5 മുതല്‍ 10 വരെ ക്ലാസ്സുകളുള്ള ഹൈസ്കൂളും ആയി വിഭജിക്കപ്പെട്ടു. 1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.