തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലെ പാണഞ്ചേരി പഞ്ചായത്തിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തൃശ്ശൂര്‍ പട്ടണത്തില്‍നിന്ന് ഏകദേശം 16 K.M അകലെ, തൃശ്ശൂര്‍ - പാലക്കാട് ദേശീയപാതയുടെ സമീപത്തായിട്ടാണ് ഇതിന്റെ സ്ഥാനം. സ്കൂളില്‍നിന്ന് ഏകദേശം 8 K.M അകലെയായിട്ടാണ് പീച്ചിഡാം സ്ഥിതിചെയ്യുന്നത്. പീച്ചി പോലീസ് സ്റ്റേഷന്‍, പാണഞ്ചേരി വില്ലേജ് ഓഫീസ് എന്നിവ ഈ സ്കൂളിന്റെ സമീപത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
കൊച്ചി രാജാവിന്റെ ആശ്രിതനായിരുന്ന ശ്രീ. പൊന്നാനിക്കാരന്‍ കടകശ്ശേരി പടിഞ്ഞാറേപ്പാട്ട് കുഞ്ഞിപ്പണിക്കര്‍ നടത്തിയിരുന്ന Martial Arts School ആയ 'കളരി'യാണ് ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിനു തുടക്കമിട്ടത്. പില്ക്കാലത്ത് കാലഡിയന്‍ സിറിയന്‍ പള്ളിയുടെ ചുറ്റുപാടുകളിലേയ്ക്ക് മാറ്റപ്പെട്ട കളരി പള്ളിസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1909-ല്‍ ഈ സ്കൂളിന് സര്‍ക്കാര്‍ സ്കൂള്‍ എന്ന പദവി ലഭിച്ചു.1089 കുംഭം 15 ന് സര്‍ക്കാര്‍ മലയാളം വിദ്യാലയം എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.1962-63-ല്‍ ഇത് U.P സ്കൂളായി ഉയര്‍ത്തപ്പെട്ടു.
ജനസംഖ്യാ വര്‍ദ്ധനവിനൊപ്പം വിദ്യാഭ്യാസ അവസരങ്ങളുടെയും ആവശ്യകത ഉയര്‍ന്നു. അങ്ങനെ 1964-65-ല്‍ ഹൈസ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1966-67-ല്‍ആദ്യത്തെ എസ്. എസ്. എല്‍. സി. ബാച്ച് രണ്ട് ഒന്നാം ക്ലാസ്സോടുകൂടി പുറത്തു വന്നു. 1968-ല്‍ G H S ന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ. T.V കൃഷ്ണന്‍മാസ്റ്റര്‍ സ്ഥാനമേറ്റു.അതേ വര്‍ഷം തന്നെ L.P. സ്കൂളും 5 മുതല്‍ 10 വരെ ക്ലാസ്സുകളുള്ള ഹൈസ്കൂളും ആയി വിഭജിക്കപ്പെട്ടു. 1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
No comments:
Post a Comment